ഹയ്യ എക്‌സ്പ്രസ് ഉദ്ഘാടനം വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: ഖത്തറില്‍ പത്ത് വര്‍ഷത്തോളമായി പി ആര്‍ ഒ, കമ്പനി ഫോര്‍മേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ് അറേഞ്ച്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെയും ഹെല്‍പ് ലിങ്കിന്റെയും സംയുക്ത സംരംഭം ഹയ്യ എക്‌സ്പ്രസ് ജൂലൈ 14ന് വെള്ളിയാഴ്ച സല്‍വ റോഡിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

city exchange

പ്രധാനമായും ബിസിനസ് സൊല്യൂഷന്‍, കമ്പനി ഫോര്‍മേഷന്‍, ഓണ്‍ലൈന്‍ സര്‍വ്വീസുകളാണ് ഹയ്യ എക്‌സ്പ്രസിലൂടെ ലഭിക്കുന്ന സേവനങ്ങളെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍ അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഖത്തറിലെ നിരവധി സംരംഭങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കി വരുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ഈ സംരംഭവും ഖത്തറിലെ ബിസിനസ് സമൂഹം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെല്‍പ്പ് ലിങ്ക് സര്‍വ്വീസ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് കുമ്പളത്തറയില്‍, ശംസുദ്ദീന്‍ തച്ചറക്കല്‍, മന്‍സൂര്‍ തച്ചറക്കല്‍, ശുഹൈബ് സിറാജ് എന്നിവരും അലി ഹസന്‍ തച്ചറക്കലിനോടൊപ്പമുണ്ടായിരുന്നു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!