‘മനുഷ്യര്‍ക്കൊപ്പം’ കേരളയാത്ര ഐക്യദാര്‍ഢ്യ സമ്മേളനം നാളെ

Web Desk
2 Min Read

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയോടനുബന്ധിച്ച് ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം വെള്ളിയാഴ്ച രാത്രി എട്ടിന് സല്‍മാനിയ കെ സിറ്റി ഹാളില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് സാരഥിയും മര്‍കസ് ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അല്‍ അസ്ഹരി സമ്മേളനത്തില്‍ മുഖ്യാതിഥിയാവും.

city exchange

മനുഷ്യര്‍ക്കൊപ്പം എന്ന ശീര്‍ഷകത്തില്‍ ജനുവരി ഒന്നിന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ കാസര്‍കോഡ് നിന്നാരംഭിച്ച യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കുകയാണ്.

ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനായി ഐ സി എഫ് ആവിഷ്‌കരിച്ച രിഫാഈ യൈര്‍ സഹായ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും കാന്തപുരവും ചേര്‍ന്ന് നിര്‍വ്വഹിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഐ സി എഫ് സംഘടിപ്പിക്കുന്ന സെന്റിനറി സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി വിളംബരം, ഉണര്‍ത്തു യാത്ര, ജനസമ്പര്‍ക്കം, ലഘുലേഖ വിതരണം, ചരിത്ര പഠനം, പ്രഭാഷണങ്ങള്‍, സ്‌നേഹ സംഗമങ്ങള്‍ എന്നിവ വിവിധ ഘടകങ്ങളിലായി നടന്നു വരുന്നു. ബഹ്‌റൈനിലെ എട്ട് റീജിയന്‍ കമ്മിറ്റികളുടെ നേത്യത്വത്തില്‍ നടക്കുന്ന ഉണര്‍ത്തു ജാഥക്ക് 42 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

- Advertisement -
Ad image

ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷണപ്പിള്ള, കെ എം സി സി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ വെള്ളികുളങ്ങര, പ്രദീപ് പത്തേരി (പ്രതിഭ), ബോബി പാറയില്‍ (ഒ ഐ സി സി) തുടങ്ങിയ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും

ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് കെ കെ അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കെ സി സൈനുദ്ധീന്‍ സഖാഫി, സുലൈമാന്‍ ഹാജി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, ശംസുദ്ധീന്‍ സുഹ്‌രി, മുസ്ഥഫ ഹാജി കണ്ണപുരം, സി എച്ച് അഷ്‌റഫ്, സിയാദ് വളപട്ടണം, ശമീര്‍ പന്നൂര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!