
ദോഹ: ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ കൈറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു. 20 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

ആകാശത്ത് പറക്കുന്ന പട്ടങ്ങളുടെ മഹോത്സവത്തിലേക്ക് വന്‍ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്. സ്വദേശികളും പ്രവാസികളും സന്ദര്‍ശകരും ഉള്‍പ്പെടെയുള്ളവര്‍ കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്തു. വിവിധ വിനോദ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ-പാനീയ സ്റ്റാളുകള്‍, കുട്ടികള്‍ക്കായി പ്രത്യേകമായി ഒരുക്കിയ കളിസ്ഥലം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി.

ജനുവരി 24 വരെ നീളുന്ന കൈറ്റ് ഫെസ്റ്റിവല്‍ എല്ലാ ദിവസവും സന്ദര്‍ശിക്കാവുന്നതാണ്. വാരാന്ത്യങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 10 വരെയും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാം.
