ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അമീര്‍ അനുശോചിച്ചു

Web Desk
1 Min Read

ദോഹ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

city exchange

ജ്ഞാനവും മിതത്വവുമുള്ള മികച്ച നേതാവായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെന്ന് അമീര്‍ ദിവാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അമീര്‍ ഊന്നിപ്പറഞ്ഞു. തന്റെ രാജ്യത്തേയും സമൂഹത്തേയും സേവിക്കാനാണ് അദ്ദേഹത്തിന്റെ ജീവിതം സമര്‍പ്പിച്ചതെന്നും അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ക്ക് പൂര്‍ണമായ പ്രതിഫലം ലഭിക്കട്ടെയെന്നും പ്രാര്‍ഥിച്ച അമീര്‍ അദ്ദേഹത്തിന്റെ ആത്മാവിനോട് ദൈവം കരുണ കാണിക്കുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെയെന്നും പ്രാര്‍ഥിച്ചു.

അല്‍ നഹ്യാന്‍ കുടുംബത്തിനും യു എ ഇക്കും ക്ഷമിക്കാനാവട്ടെയെന്നും ദൈവം സഹായങ്ങള്‍ ചൊരിയട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. തീര്‍ച്ചയായും എല്ലാവരും ദൈവത്തിലേക്ക് മടങ്ങുന്നവരാണെന്നും അമീര്‍ വിശദമാക്കി.

- Advertisement -
Ad image

ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച അമീര്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.

Share This Article
Leave a Comment
error: Content is protected !!