തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി രക്തദന ക്യാമ്പ് ഫെബ്രുവരി 13ന്

Web Desk
1 Min Read

ദോഹ: ‘സേവ് ദി ഡേറ്റ് ടു സേവ് എ ലൈഫ്’ എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തൃശൂര്‍ ജില്ലാ സൗഹൃദവേദി സംഘടിപ്പിക്കുന്ന 33-ാമത് രക്തദാന ക്യാമ്പ് ഫെബ്രുവരി 13ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

city exchange

രാവിലെ 7.30 മുതല്‍ വൈകിട്ട് 3 മണി വരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണേഷന്‍ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ദേശം, ഭാഷ, ലിംഗം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവരേയും പങ്കാളികളാക്കിയാണ് ക്യാമ്പ് നടത്തുന്നത്.

രക്തദാനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ 33576448 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ നല്‍കുന്ന സംഘടന എന്ന നിലയില്‍ ഹമദ് ഹോസ്പിറ്റലിന്റെ അംഗീകാരം സ്ഥിരമായി നേടിയിട്ടുള്ള സൗഹൃദവേദിയുടെ ഈ രക്തദാന ക്യാമ്പ് വിജയകരമാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!