

ദോഹ: ആവേശകരമായ കലോത്സവകാലം തീര്‍ക്കാന്‍ എന്ന പ്രമേയത്തില്‍ കെ എം സി സി ഖത്തര്‍ സംഘടിപ്പിക്കുന്ന നവോത്സവ് 2കെ24 ആദ്യ മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ജില്ലാ ഏരിയ ഘടകങ്ങള്‍ വഴിയാണ് രജിസ്ട്രേഷന് നിര്‍വഹിക്കുന്നത്.

സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാതല മത്സര വിജയികളാണ് മാറ്റുരക്കുക. മലയാളം കവിത രചന, മലയാളം പ്രബന്ധ രചന, പ്രിന്റ് ന്യൂസ് റിപ്പോര്‍ട്ടിങ് എന്നീ ഇനങ്ങളിലാണ് ആദ്യ ദിന മത്സരം. പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലില്‍ ജില്ലാ കമ്മിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വഴിയാണ് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുന്നത്.
