ഇന്‍കാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്കസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ മുന്നൂറില്‍പരം പേര്‍ പങ്കെടുത്തു.

city exchange

ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേകൂറ്റ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവനന്തപുരം ജില്ലാ ഇന്‍കാസ് പ്രസിഡണ്ട് ജയപാല്‍ മാധവന്‍ അധ്യക്ഷത വഹിച്ചു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, കെ കെ ഉസ്മാന്‍, ബഷീര്‍ തുവാരിക്കല്‍, ബിനു ചന്ദ്രന്‍, ശങ്കര്‍, ഫോക്കസ് മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധി ബിബിന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്‍കാസ് ജില്ലാ നേതാക്കളായ മുനീര്‍ പള്ളിക്കല്‍, ഷിബു കല്ലറ, സകീര്‍ പുത്തന്‍പള്ളി, സലിം പാങ്ങോട്, സൂരജ് പോത്തന്‍കോട്, ആനീസ് മടവൂര്‍, മനു തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെയും വിവിധ ജില്ലയില്‍ നിന്നുള്ള നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

- Advertisement -
Ad image

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ക്യൂ ലൈഫ് ഫാര്‍മ സൗജന്യമയി മരുന്നുകള്‍ വിതരണം ചെയ്തു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും തുടര്‍ ചികിത്സക്ക് ഒരുവര്‍ഷത്തേക്ക് അറുപത് ശതമാനം വരെ ഡിസ്‌കൗണ്ട് നല്കുന്ന പ്രിവിലേജ് കാര്‍ഡും പരിപാടിയില്‍ വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!