ഇസ്ലാമിക പ്രഭാഷണം വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: അബ്ദുല്ലാ ബിന്‍ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇസ്ലാമിക പ്രഭാഷണത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാരായ സി പി ഉമര്‍ സുല്ലമി, എം അഹ്മദ് കുട്ടി മദനി എന്നിവര്‍ പങ്കെടുക്കും.

city exchange

നവംബര്‍ എട്ട് വെള്ളിയാഴ്ച വൈകുന്നേരം 5.30ന് സൂഖ് വാഖിഫിന് സമീപമുള്ള ഫനാര്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണ പരിപാടി നടക്കുന്നത്.

അരനൂറ്റാണ്ടിലധികമായി കേരളത്തിലെ ഇസ്ലാമിക മതപ്രബോധന രംഗത്ത് സജീവ സാന്നിധ്യമായി നില്‍ക്കുന്ന സി പി ഉമര്‍ സുല്ലമി ‘ലാ ഇലാഹ ഇല്ലല്ലാഹ്: മഹത്വവും പ്രാധാന്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ‘ഖുര്‍ആന്‍ ജീവിതത്തിലെ മാര്‍ഗദര്‍ശി’ എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ എം അഹ്മദ് കുട്ടി മദനിയും സംസാരിക്കും.

സ്ത്രീകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!