ദോഹ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി

Web Desk
1 Min Read

ദോഹ: കണ്‍ട്രോള്‍ ടവര്‍ ബില്‍ഡിംഗിലെ ദോഹ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണിന്റെ (ഡി എഫ് ഐ ആര്‍) മാനേജ്മെന്റുമായി ബന്ധപ്പെട്ട ഘട്ടം പൂര്‍ത്തിയായതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യു സി എ എ) എയര്‍ നാവിഗേഷന്‍ വിഭാഗം അറിയിച്ചു.

city exchange

റഡാര്‍ മോണിറ്ററിംഗ് ഓപ്പറേഷന്‍സ് റൂമില്‍ അത്യാധുനിക സാങ്കേതിക വിദ്യകളും റഡാര്‍ മോണിറ്ററിംഗ് സ്‌ക്രീനുകള്‍, കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങള്‍, പ്രധാനപ്പെട്ട നാവിഗേഷന്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ ഉപകരണങ്ങള്‍ എന്നിവയും ഡി എഫ് ഐ ആറില്‍ല്‍ എയര്‍ ട്രാഫിക്കിനെ കുറിച്ചുള്ള കൃത്യമായ ഡാറ്റ പ്രദര്‍ശിപ്പിക്കുന്നതിനായി സജ്ജീകരിക്കുന്നത് ഉള്‍പ്പെടുന്നുവെന്ന് ക്യു സി എ എ പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ ട്രാഫിക് കണ്‍ട്രോളറുകളും വ്യോമാതിര്‍ത്തി കടക്കുന്ന വിമാനങ്ങളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കുകയും
ദോഹ മേഖലയിലെ വിവിധ കാലാവസ്ഥാ സാഹചര്യങ്ങളും പ്രവര്‍ത്തന വെല്ലുവിളികളും നേരിടാനുള്ള സന്നദ്ധത ഉറപ്പാക്കാന്‍ വിപുലമായ സിമുലേഷന്‍ പ്രോഗ്രാമുകളിലൂടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

സെന്റര്‍ ബില്‍ഡിംഗില്‍ റഡാര്‍ മോണിറ്ററിംഗ് ഓപ്പറേഷന്‍സ് റൂം സജ്ജീകരിക്കുന്നത് ഖത്തറിലെ വ്യോമയാന വ്യവസായത്തില്‍ ക്യു സി എ എയുടെ പ്രധാന പങ്ക് പ്രതിഫലിപ്പിക്കുന്നുവെന്നും എല്ലാ കാര്യക്ഷമതയോടും കൃത്യതയോടും കൂടി പ്രവര്‍ത്തന പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നുവെന്നും ക്യു സി എ എ ചാര്‍ജ് ഓഫ് മാനേജിംഗ് മുഹമ്മദ് ഫലഹ് അല്‍ ഹാജ്‌രി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!