അല്‍ ഖോര്‍ പാര്‍ക്കില്‍ പ്രവേശിക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്

Web Desk
1 Min Read

ദോഹ: അല്‍ ഖോര്‍ പാര്‍ക്കിലെ സന്ദര്‍ശകര്‍ക്ക് പാര്‍ക്കിലേക്ക് പ്രവേശനം നേടുന്നതിന് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം. വിനോദ കേന്ദ്രത്തിന്റെ ഗേറ്റില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു.

city exchange

അല്‍ ഖോര്‍ പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്ന് സന്ദര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ബാധകമായ ഫീസ് അടച്ചാല്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന ബാര്‍കോഡുള്ള പേജിലേക്കാണ് റീഡയറക്ട് ചെയ്യുക.

മുതിര്‍ന്നവര്‍ക്ക് 15 റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 10 റിയാലുമാണ് പ്രവേശന ഫീസ്. പൂരിപ്പിക്കുമ്പോള്‍ നല്‍കുന്ന ഇ-മെയിലിലേക്ക് ഇന്‍വോയ്‌സ് ലഭ്യമാക്കും.

സന്ദര്‍ശകന് ഓണ്‍ലൈനായി പണമടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അല്‍ മീറ ശാഖകളില്‍ നിന്നാണ് എന്‍ട്രി ടിക്കറ്റുകള്‍ വാങ്ങാനാവുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!