ഖത്തര്‍ കരാട്ടെ ചാമ്പ്യന്‍ ഷിപ്പില്‍ അഭിമാന നേട്ടം കൊയ്ത് യു എം എ ഐ ഖത്തര്‍

Web Desk
0 Min Read

ദോഹ: ദോഹയില്‍ നടന്ന ഖത്തര്‍ നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍.

city exchange

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ മൊസെല്ലേ ഫെര്‍ണാണ്ടസ് വെള്ളി മെഡലും സീനിയര്‍ വിഭാഗം ടീം ഇവന്റില്‍ യു എം എ ഐ ഇന്‍സ്ട്രക്ടര്‍മാരായ ഫാസില്‍ കെ വി, അനസ് കെ ടി, മാസിന്‍ വി എന്നിവര്‍ വെങ്കല മെഡലും കരസ്ഥമാക്കി.

ദോഹയിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി ഇരുന്നൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ ഷിപ്പിലാണ് ഖത്തറിലെ യു എം എ ഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!