ഈ വര്‍ഷത്തെ സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനം പൂര്‍ത്തിയായി

Web Desk
1 Min Read

ദോഹ: ക്യാമ്പിംഗ് സീസണിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സീലൈന്‍ മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തനം പൂര്‍ത്തിയായി. 2024 നവംബര്‍ മുതല്‍ 2025 ഏപ്രില്‍ വരെയായിരുന്നു ക്യാമ്പിംഗ് സീസണ്‍. ഒന്നരപ്പതിറ്റാണ്ടായി ഈ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

city exchange

ക്യാമ്പിംഗ് സീസണില്‍ ക്ലിനിക്കില്‍ 1540 പേരാണ് ചികിത്സ തേടി എത്തിയത്. സീലൈന്‍ ക്ലിനിക്കില്‍ 197 രോഗികളെ ചികിത്സിച്ചു. 670 കേസുകള്‍ ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും വഴി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളിലേക്ക് ആവശ്യമായ ചികിത്സയ്ക്കായി മാറ്റി. കൂടാതെ 673 രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പാരാമെഡിക് ടീമുകളില്‍ നിന്ന് അവരുടെ സ്ഥലങ്ങളില്‍ തന്നെ ഓണ്‍-സൈറ്റ് വൈദ്യ പരിചരണവും ആവശ്യമായ നടപടിക്രമങ്ങളും ലഭിച്ചു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറും സീലൈന്‍ ഹമദ് മെഡിക്കല്‍ ക്ലിനിക്കിന്റെ പ്രൊജക്ട് മാനേജരുമായ ഹസ്സന്‍ മുഹമ്മദ് അല്‍ ഹെയ്ല്‍ ക്യാമ്പിംഗ് സീസണ്‍ സുരക്ഷിതമാക്കുന്നതില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആംബുലന്‍സ് സേവനം, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമുകള്‍ക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ബീച്ച് ഫ്രണ്ടില്‍ ക്ലിനിക്കിനായി സ്ഥലം അനുവദിക്കുന്നതില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്‍കിയ തുടര്‍ച്ചയായ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!