Connect with us

Featured

സുഡാനിലെ ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു

Published

on


ദോഹ: സുഡാനിലെ കസ്സാല, പോര്‍ട്ട് സുഡാന്‍ നഗരങ്ങളിലെ സുപ്രധാന സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനവും പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുമാണെന്ന് ഖത്തര്‍ വ്യക്തമാക്കി.

സിവിലിയന്‍ സൗകര്യങ്ങള്‍ക്കും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ ഖത്തര്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ യോജിച്ച ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു.

സുഡാന്റെ ഐക്യം, പരമാധികാരം, സ്ഥിരത എന്നിവയ്ക്കുള്ള ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണയും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള സുഡാനിലെ ജനതയുമായുള്ള ഐക്യദാര്‍ഢ്യവും മന്ത്രാലയം ആവര്‍ത്തിച്ചു.


error: Content is protected !!