ഫലസ്തീന് നീതി ഉറപ്പാക്കണം: ഒമാന്‍

Web Desk
1 Min Read

മസ്‌ക്കറ്റ്: ഫലസ്തീന് നീതി ഉറപ്പാക്കണമെന്ന് ഒമാന്‍ യുഎന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന കാര്യത്തില്‍ ഒമാന്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം കാര്യങ്ങള്‍ മേഖലയില്‍ സമാധാനം നല്‍കില്ല.

city exchange

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകാത്തതും ഫലസ്തീന്‍ വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയത്വവുമാണ് കാര്യങ്ങള്‍ ഇത്രയധികം വഷളാകാന്‍ പ്രധാനകാരണം. സഹകരണത്തിന്റെ പുതിയ യുഗത്തിന് വഴിയൊരുക്കുന്ന വിധത്തില്‍ സമാധാനത്തിലേക്കുള്ള ചുവടുകള്‍ വെക്കാന്‍ ഇസ്രായേലിനോട് ഒമാന്‍ ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റില്‍ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഒമാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്ന് ഒമാന്‍ പ്രതിനിധി ഡോ. മുഹമ്മദ് ബിന്‍ ഔദ് അല്‍ ഹസന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!