ബിനോയ് കോടിയേരി: ഡിഎന്‍എ ഫലം പുറത്ത് വിടണമെന്ന് ബിഹാര്‍ യുവതി

Web Desk
1 Min Read

മുംബൈ:ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസില്‍ ഡിഎന്‍എ ഫലം പുറത്ത് വിടണമെന്ന ആവശ്യവുമായി ബിഹാര്‍ സ്വദേശിനിയായ യുവതി ഹൈക്കോടതിയില്‍.
തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി മുംബെ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ 9നാണ് ഓഷിവാര പൊലീസ് ഫലം സമര്‍പ്പിച്ചത്. എന്നാല്‍, കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി.

city exchange
Share This Article
Leave a Comment
error: Content is protected !!