സഖാഫി ശൂറയ്ക്ക് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: മര്‍ക്കസു സഖാഫാത്തി സുന്നിയ്യ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ സഖാഫി ശൂറയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. കാന്തപുരം എ പി അബുബക്കര്‍ മുസലിയാര്‍ സൂം പ്ലാറ്റ് ഫോം വഴി ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

സെയ്ത് അലവി സഖാഫി അധ്യക്ഷത വഹിച്ചു. പറവണ്ണ അബ്ദുറസാഖ് മുസ്‌ല്യാര്‍ മുഖ്യപ്രഭക്ഷണം നടത്തി.

കരീം ഹാജി മേമുണ്ട, ജമാല്‍ അസ്ഹരി, സിദ്ദീഖ് തങ്ങള്‍, അഹമ്മദ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
സഖാഫി ശൂറ ഭാരവാഹികളായി സഈദലി സഖാഫി മുട്ടിപ്പാലം (പ്രസി), അഹമ്മദ് സഖാഫി പേരാമ്പ്ര (ജന സെക്ര), ഹാഫിദ് ഉമറുല്‍ ഫാറൂഖ് സഖാഫി (ഫൈ സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image

സിദ്ദീഖ് തങ്ങള്‍ സഖാഫി മാണിമൂളി, അശ്‌റഫ് സഖാഫി തിരുവള്ളൂര്‍, മുജീബ് സഖാഫി കോടൂര്‍, അബ്ദുല്‍ അസീസ് സഖാഫി പാലൊളി, സൈദലവി സഖാഫി പടിഞ്ഞാറ്റുമുറി, ജവാദുദ്ദീന്‍ സഫാഫി പുറത്തീല്‍, മുസ്തഫ സഖാഫി ഇരിങ്ങല്ലൂര്‍, സലീം സഖാഫി കടമേരി, റഹ്മത്തുല്ല സഖാഫി ചീക്കോട്, ഹസന്‍ സഖാഫി ആതവനാട്, ശംസുദ്ദീന്‍ സഖാഫി തയ്യാല, വഹാബ് സഖാഫി നരിക്കുനി എന്നിവരാണ് ഭാരവാഹികള്‍.

Share This Article
Leave a Comment
error: Content is protected !!