കോടിയേരി ഇനി ഓര്‍മ

Web Desk
1 Min Read

കണ്ണര്‍: പയ്യാമ്പലം കടപ്പുറത്തൊരുക്കിയ ചിതയ്ക്ക് മക്കളായ ബിനോയിയും ബിനീഷും തീക്കൊളുത്തിയതോടെ കോടിയേരി ബാലകൃഷ്ണന്‍ ദീപ്തമായ ഓര്‍മയായി മാറി. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇരുഭാഗങ്ങളിലായി താങ്ങിയാണ് ശവമഞ്ചം ചിതറിയിലിറക്കിയത്.

city exchange

സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര- ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് പയ്യാമ്പലം കടപ്പുറത്ത് നടന്നത്. ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യവിശ്രമം.

തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് കോടിയേരിയിലെ വീട്ടിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സി പി എമ്മിന്റെയും എല്‍ ഡി എഫിന്റെയും നേതാക്കളും എം എല്‍ എമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

- Advertisement -
Ad image

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് മട്ടന്നൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയില്‍ വഴിനീളെ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു.

തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരി ടൗണ്‍ഹാളിലും വീട്ടിലും മാത്രമല്ല സി പി എം ഓഫിസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ നിന്നും പയ്യാമ്പലം കടപ്പുറം വരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടന്നാണ് പ്രണാമമര്‍പ്പിച്ചത്. പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ തലശ്ശേരിയിലും കണ്ണൂരിലും എത്തിച്ചേര്‍ന്നത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്നു.

സംസ്‌ക്കാരത്തിനു ശേഷം ചേര്‍ന്ന അനുശോചന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!