തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: ഏഴുപേര്‍ മരിച്ചു

Web Desk
1 Min Read

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം. ഏഴു പേര്‍ മരിച്ചതായും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

city exchange

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് പുരകളും കത്തിപ്പോയെന്നാണ് വിലയിരുത്തല്‍.

രക്ഷാപ്രവര്‍ത്തകര്‍ക്കും അഗ്നിശമന സേനയ്ക്കും എത്താന്‍ പ്രയാസമുള്ള പ്രദേശത്താണ് വെടിപ്പുര എന്നതിനാല്‍ ജെ സി ബി ഉപയോഗിച്ച് വഴി നിര്‍മിച്ചാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പൊട്ടിത്തെറിയില്‍ വന്‍ ശബ്ദമാണുണ്ടായത്. കിലോമീറ്ററുകള്‍ക്കപ്പുറം ഉഗ്രസ്‌ഫോടനം ശബ്ദം കേട്ടതായി പറയുന്നു. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടിയുള്ള പൂരം സാമഗ്രികള്‍ ഒരുക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് പുരയിലായിരുന്നു അപകടം. സ്‌ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളിലേക്ക് ശരീരഭാഗങ്ങള്‍ ചിതറി വീണതായി നാട്ടുകാര്‍ പറയുന്നു.

- Advertisement -
Ad image

പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിനോടും ജില്ലയിലെ സ്വകാര്യ ആശുപത്രികളോടും സജ്ജരായിരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. വെടിപ്പുരയില്‍ എത്രപേര്‍ ജോലി ചെയ്തിരുന്നു എന്ന് വ്യക്തതയില്ല.

Share This Article
Leave a Comment
error: Content is protected !!