ആലുവ ജില്ലാ ആശുപത്രിയില്‍ ലേബര്‍ റൂം പ്രവര്‍ത്തനം പുന:രാരംഭിക്കുന്നു

Web Desk
1 Min Read

ആലുവ: ജില്ലാ ആശുപത്രിയില്‍ കോവിഡ് ബ്ലോക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് പ്രസവങ്ങള്‍ക്കായി ലേബര്‍ റൂം പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. കോവിഡിന്റെ തീവ്ര വ്യാപന കാലയളവില്‍ സര്‍ജിക്കല്‍ വാര്‍ഡും സ്ത്രീകളുടേയും കുട്ടികളുടെയും വാര്‍ഡും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാതല കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.

city exchange

തുടര്‍ന്ന് ഈ ബ്ലോക്കില്‍ കോവിഡ് രോഗികള്‍ക്കായി ഐ സി യു സംവിധാനമൊരുങ്ങി. ബ്ലോക്കിലെ മുകള്‍ നിലയില്‍ കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്ക് വേണ്ടി ലേബര്‍ റൂം, പ്രസവ വാര്‍ഡ് എന്നിവ സജ്ജമാക്കിയിരുന്നു. ഈ സംവിധാനം ഇനി മുതല്‍ കോവിഡ് രോഗികളല്ലാത്ത ഗര്‍ഭിണികളുടെ പ്രസവമുറിയും പ്രസവ വാര്‍ഡുമായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം ജെ ജോമി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി എന്നിവര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെതുടര്‍ന്ന് കോവിഡ് ബ്ലോക്കിന്റെ പ്രവര്‍ത്തനം മാര്‍ച്ച് 31ന് അവസാനിപ്പിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!