
ആലുവ: ആലുവ പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

ആലുവ പറവൂര്‍ കവല ഫെഡറല്‍ ബാങ്ക് ഓപ്പറേഷന്‍സ് മാനേജര്‍ തമിഴ്‌നാട് ആവടി സ്വദേശിയായ ചെന്താമരൈ കണ്ണന്‍ (28) ആണ് മരിച്ചത്. കോഴിക്കോട് ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന ചെന്താമരൈ കണ്ണന്‍ മൂന്നാഴ്ച മുമ്പാണ് ആലുവയിലേക്ക് സ്ഥലം മാറി വന്നത്. ഇദ്ദേഹം അവിവാഹിതനാണ്.

നാട്ടില്‍ നിന്നുമെത്തിയ സുഹൃത്തുക്കളായ വഞ്ചി നാഥന്‍, വിജയ് എന്നിവരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ആലുവ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ഉടനെ ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു.
മൃതദേഹം ആലുവ ഗവണ്‍മെന്റ് ആശുപത്രിയില്‍.

