സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഏഴാമത് ഔട്ട്‌ലറ്റ് ഗറാഫ എസ്ദാന്‍ മാളില്‍ ഉദ്ഘാടനം ചെയ്തു

Web Desk
3 Min Read

ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ഔട്ട്‌ലറ്റ് ഗറാഫയിലെ എസ്ദാന്‍ മാളില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍, ജനറല്‍ മാനേജര്‍ സുരേന്ദ്രനാഥ്, കൂടാതെ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളായ ദോഹ ബാങ്ക് കോര്‍പ്പറേറ്റ് ബാങ്കിംങ്ങ് ആക്ടിംഗ് ഹെഡ് ഫാദി ഫദല്‍, മുഹമ്മദ് അഹമ്മദ് അല്‍ ഒമൈരി (മക്ക, സൗദി അറേബ്യ) തുടങ്ങിയവര്‍ ചേര്‍ന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മറ്റു സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സ്റ്റാഫുകളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

city exchange

പുതിയ ഔട്ട്ലറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് മെഗാ റാഫിള്‍ ഡ്രോ പ്രമോഷനുകളാണ് സഫാരി ഒരുക്കിയിരിക്കുന്നത്. എസ്ദാന്‍ മാളിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രമോഷനിലൂടെ യാതൊരുവിധ പര്‍ച്ചേസും ചെയ്യാതെ തന്നെ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ രണ്ട് ടെസ്ല മോഡല്‍ വൈ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഖത്തറില്‍ ഇത് ആദ്യമായാണ് 2 ടെസ്ല കാറുകള്‍ യാതൊരു പര്‍ച്ചേസും ചെയ്യാതെ തന്നെ ഏതൊരാള്‍ക്കും സൗജന്യ കൂപ്പണ്‍ ലഭിക്കുന്ന രീതിയില്‍ മെഗാ റാഫിള്‍ ഡ്രോയിലുടെ സമ്മാനമായി നല്‍കുന്നത്. ഉദ്ഘാടന ദിവസം മുതല്‍ ആരംഭിക്കുന്ന ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 8നും രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 19നും എസ്ദാന്‍ മാളിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

ഇതോടൊപ്പം തന്നെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനായ മുപ്പത് ബെസ്റ്റ്യൂണ്‍ കാറുകള്‍ സമ്മാനിക്കുന്ന പ്രമോഷനും ആരംഭമാകും. സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂണ്‍ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്റ്റ്യൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത.് സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഈ ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 5നും, അവസാനത്തെ നറുക്കെടുപ്പ് 2026 സെപതംബര്‍ 13നുമായിരിക്കും.

മറ്റൊരു ഷോപ്പിംഗ് മാളില്‍ സഫാരി ആരംഭിക്കുന്ന ആദ്യത്തെ ഔട്ട്‌ലറ്റാണ് ഇത്. 35000 സ്‌ക്വയര്‍ മീറ്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗറാഫയിലെ എസ്ദാന്‍ മാള്‍, ഖത്തറിലെ തന്നെ ഏറ്റവും വലിയ മാളുകളില്‍ ഒന്നാണ്. ബേസ്‌മെന്റ് പാര്‍ക്കിംഗ് ഉള്‍പ്പടെ ഏകദേശം 2000ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഫ്രഷ് ഫുഡ്, ബേക്കറി ആന്റ് ഹോട്ട്ഫുഡ്, ഫ്രോസണ്‍ ആന്‍ ഗ്രോസറി വിഭാഗം, ഹൗസ് ഹോള്‍ഡ് വിഭാഗം, കോസ്മറ്റിക്‌സ്, സ്റ്റേഷനറി ആന്റ് ടോയ്‌സ് വിഭാഗം, റെഡിമെയ്ഡ് ആന്റ് ഗാര്‍മെന്‍സ്, ഫുട് വെയര്‍ ആന്റ് ലെഡീസ് ബാഗ്‌സ്, ഹോം അപ്ലയന്‍സ് ആന്റ് എന്റര്‍ടൈമന്റ്, ഐ ടി ആന്റ് ജനറല്‍ ഇലക്ടോണിക്‌സ് തുടങ്ങിയ എല്ലാ കാറ്റഗറികളിലും വിപുലമായ ശേഖരം തന്നെ സഫാരി ഒരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായ ഫുഡ്‌കോര്‍ട്ട്, പ്രയര്‍ ഹാള്‍, മണി എക്‌സ്‌ചേഞ്ച്, ജ്വല്ലറി, എക്‌സ്‌ക്ലൂസീവ് ഫാഷന്‍ ഔട്‌ലറ്റുകള്‍, ഫണ്‍ വില്‍ കിഡ്‌സ് പ്ലെയിംഗ് സോണ്‍, ഇന്റര്‍നാഷണല്‍ കോഫീ ഷോപ്പുകള്‍, നിരവധി ബ്രാന്റഡ് ഔട്‌ലറ്റുകള്‍ തുടങ്ങി സൗകര്യങ്ങളോടൊപ്പം ഏറ്റവും ചുരുങ്ങിയ ചിലവില്‍ മികച്ച ക്വാളിറ്റിയോടെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും എന്നതായിരിക്കും ഇനി എസ്ദാന്‍ മാളിന്റെ പ്രത്യേകത.

- Advertisement -
Ad image

ഉദ്ഘാനത്തോടനുബന്ധിച്ച് മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വിധത്തില്‍ നിരവധി ഓഫറുകളാണ് സഫാരി അവതരിപ്പിക്കുന്നത്. 700ഗ്രാം സാദിയ ചിക്കന്‍ 3.75 റിയാലിനാണ് നല്‍കുന്നത്. 2.25 കിലോ ആങ്കര്‍ മില്‍ക്ക് പൗഡര്‍ 46.75 റിയാല്‍, 400ഗ്രാം ന്യൂടെല്ല 13.75 റിയാല്‍, സോളിഡ് പെര്‍ഫ്യൂം സെറ്റ് 27.75 റിയാല്‍, 25 റിയാലിന് ട്രാവല്‍ ട്രോളി, 49 റിയാലിന് കിഡ്‌സ് സൈക്കിള്‍. 99 റിയാലിന് സാംസംഗ് വാക്വം ക്ലീനര്‍, ആപ്പിള്‍ ഐ പാഡ് 11 979 റിയാല്‍ തുടങ്ങി ഒട്ടനവധി പ്രൊഡക്ടുകളാണ് എസ്ദാന്‍ മാളിലെ സഫാരിയില്‍ ഒരുക്കിയിട്ടിള്ളത്.

സഫാരി മൊബൈല്‍ ഷോപ്പിന്റെ ഒന്‍പതാമത് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഐ ഫോണ്‍ 17 പ്രോ മാകസ് 256 ജിബി 3999 റിയാലിനും ഐ ഫോണ്‍ 17 പ്രോ 256 ജിബി 3749 റിയാലിനും ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. കൂടാതെ സാംസംഗ്, ഒപ്പോ, റെഡ്മി തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളിലും വന്‍ വിലക്കുറവാണ് സഫാരി അവതരിപ്പിച്ചിട്ടുള്ളത്.

കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പ്രോഗ്രാമുകളും ഇവന്റുകളുമാണ് അരങ്ങേറുക. അര്‍ദ ഡാന്‍സ്, മ്യൂസിക്കല്‍ പരേഡ്, സൂരി ഡാന്‍സ് തുടങ്ങിയ കലാ രൂപങ്ങളും മാജിക്ക് ഷോ, സയന്‍സ് ഷോ, ബലൂണ്‍ ട്വിസ്റ്റര്‍, ബബ്ള്‍ ആര്‍ട്ട് തുടങ്ങിയ ഫാമിലി ഫണ്‍ ആക്റ്റിവിറ്റികളും ഉദ്ഘാടന ദിവസം മുതല്‍ 13 ഡിസംബര്‍ വരെ എസ്ദാന്‍ മാള്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!