
കൊച്ചി:മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ വന്‍ തട്ടിപ്പെന്ന് മുന്‍ സഹായി അജി നെട്ടൂര്‍. 60 കോടി രൂപയെങ്കിലും തട്ടിയെടുത്തുവെന്ന് അജി ആരോപിച്ചു.


സ്റ്റാഫുകളുടെ വ്യാജഅക്കൗണ്ട് വഴി കോടിക്കണക്കിന് തട്ടിയെടുക്കുകയായിരുന്നു. തന്റെ അക്കൗണ്ട് വഴി രണ്ട് കോടി തട്ടിയെടുത്തു. പുരാവസ്തു എന്ന രീതിയില്‍ നല്‍കിയത് സിനിമക്ക് വാടകക്ക് നല്‍കിയ സാധനങ്ങളാണെന്നും അജി പറഞ്ഞു. എല്ലാത്തിനും ഒത്താശ ചെയ്തത് ചേര്‍ത്തല സി ഐ ആണെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധവും മോന്‍സണ്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്നും ഡിജിപി മ്യൂസിയത്തില്‍ വന്നത് അനിതയുടെ ക്ഷണപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥര്‍ ഇടപാടുകള്‍ നടത്തിയിരുന്നത് വീട്ടിലെത്തിയാണെന്നും അജി പറഞ്ഞു. ബംഗളൂരുവിലെ ഡോ. രാമചന്ദ്രനെ തന്റെ സുഹൃത്ത് വഴി ബന്ധപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ പോലെ പലരും വലിയ തുക മുടക്കിയിട്ടുണ്ടെന്നും ഡല്‍ഹിയില്‍നിന്ന് വന്‍തുക വരാനുണ്ടെന്ന് മോന്‍സണ്‍ പറയാറുണ്ടെന്നും 2010 അവസാനം മുതല്‍ സഹായായിരുന്ന അജി പറഞ്ഞു. അന്വേഷണം വന്നപ്പോഴാണ് പുരാവസ്തുക്കള്‍ വ്യാജമാണെന്ന് അറിഞ്ഞതെന്ന് ഡ്രൈവറായും മെക്കാനിക്കായും മോന്‍സന്റെ കൂടെയുണ്ടായിരുന്ന അജി പറഞ്ഞു.

