യു.എ.ഇ എക്‌സ്‌ചേഞ്ച് വീണ്ടും തുറക്കുന്നു

Web Desk
1 Min Read

ദുബൈ: യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സ്ഥാപനത്തിന്റെപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇതോടെ വഴിയൊരുങ്ങും. പുറമെ നിന്നുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ യു.എ.ഇ എക്‌സ്‌ചേഞ്ചില്‍ മുതല്‍മുടക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

city exchange

കടക്കെണിയും സാമ്പത്തിക തിരിമറിയും മൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ വിസ് ഫിനാന്‍ഷ്യലിനാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം എത്രയും പെട്ടെ്‌ന് പുനരാരംഭിക്കാനാണ് പദ്ധതിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കുമെന്ന് ഇസ്രായേല്‍ കമ്പനിയായി പ്രിസം അഡ്വാന്‍സ്ഡ് സൊല്യൂഷന്‍സും അബൂദബിയിലെ റോയല്‍ സ്ട്രാറ്റജിക് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന കണ്‍സോര്‍ഷ്യം അറിയിച്ചത്. വിസ് ഫിനാന്‍ഷ്യല്‍ എന്ന പേരിലായിരുന്നു കണ്‍സോര്‍ഷ്യം. ഏറ്റെടുക്കാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതിക്കായി കാത്തരിക്കുകയായിരുന്നു. ഇന്ത്യന്‍ വ്യവസായി ബി.ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലായിരുന്ന യു.എ.ഇ എക്‌സ്‌ചേഞ്ചില്‍ മലയാളികള്‍ അടക്കം നിരവധി പേരാണ് ജോലി ചെയ്തിരുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കാന്‍ ഏറെ ആശ്രയിച്ചിരുന്ന സ്ഥാപനമാണിത്. അടച്ചുപൂട്ടിയതോടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!