
ദോഹ: എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമര്‍പ്പിക്കാനായി ഇന്ത്യന്‍ എംബസിയിലേക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും സന്ദര്‍ശിക്കാം. ഇതിനായി പ്രത്യേക അനുവാദം വാങ്ങേണ്ടതില്ല.
എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 12:30 മുതല്‍ 1 മണി വരെയാണ് ദോഹയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത.് എംബസിയുമായി ബന്ധപ്പെട്ട മറ്റെല്ലാ വിഷയങ്ങള്‍ക്കും അപേക്ഷകള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും ഇന്ത്യന്‍ എംബസി ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. എംബസി സേവനങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ അറിയാനുമായി https://indianembassyqatar.gov.in/indian_national_reg രജിസ്റ്റര്‍ ചെയ്യാം.

