

ന്യൂഡല്‍ഹി: സി പി എം പൊളിറ്റ് ബ്യൂറോ മുന്‍ അംഗവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷണ്‍ പുരസ്‌ക്കാരം നിരസിച്ചു.

പാര്‍ട്ടിയുമായി ആലോചിച്ച ശേഷമാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. സീതാറാം യെച്ചൂരിയാണ് ബുദ്ധദേബിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തത്.

‘പത്മ ഭൂഷണ്‍ പുരസ്‌കാരത്തെ പറ്റി എനിക്കൊന്നും അറിയില്ല. ആരും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അഥവാ എനിക്ക് പത്മഭൂഷണ്‍ സമ്മാനിച്ചിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു,’ ബുദ്ധദേബ് വ്യക്തമാക്കുന്നു എന്ന് യെച്ചൂരി എഴുതി.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 128 പേര്‍ക്ക് പ്രഖ്യാപിച്ച പത്മ പുരസ്‌ക്കാരങ്ങളിലൊന്നാണ് ബുദ്ധദേബിന്റേത്. നാലുപേര്‍ക്ക് പത്മവിഭൂഷണവും 17 പേര്‍ക്ക് പത്മഭൂഷണും 107 പേര്‍ക്ക് പത്മശ്രീയുമാണ് പ്രഖ്യാപിച്ചത്.

