

ഗാസ: വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയില്‍ ഇസ്രായേല്‍ സൈന്യം ആറ് കെട്ടിടങ്ങളില്‍ ബോംബിട്ട് 45 പേരെ കൊലപ്പെടുത്തി. ബെയ്‌റൂത്തിലും സമാനമായ ആക്രമണം നടത്തി. ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ജനങ്ങളോട് വീടുവിട്ടുപോകാന്‍ മുന്നറിയിപ്പ് നല്കിയതിന് ശേഷം ബോംബിടുകയായിരുന്നു.

ഫലസ്തീന്‍ എന്‍ക്ലേവിലെ ജനവിഭാഗത്തെയും വ്യവസ്ഥാപിതമായി നടത്തുന്ന ഉന്മൂലനം അവസാനിപ്പിക്കണമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് അമേരിക്കയോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സൈനികര്‍ക്ക് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അനുശോചനം രേഖപ്പെടുത്തി. ആക്രമണം ‘പരിമിതമായ നാശനഷ്ടങ്ങള്‍’ ഉണ്ടാക്കിയതായാണ് ടെഹ്റാന്‍ വ്യക്തമാക്കുന്നത്.
ഗാസയില്‍ 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 42,847 പേര്‍ കൊല്ലപ്പെടുകയും 100,544 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു.
അതിനിടെ രണ്ട് ആളില്ലാ വിമാനങ്ങള്‍ ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ചതായും തുറസ്സായ പ്രദേശങ്ങളില്‍ വെടിവച്ചതായും സൈന്യം പറഞ്ഞു. പടിഞ്ഞാറന്‍ ഗലീലിയിലും അപ്പര്‍ ഗലീലിയിലും വ്യോമാക്രമണ സൈറണുകള്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രസ്താവന.

