മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; അപ്പീലുകളും പരാതികളും ജൂണ്‍ ആറുവരെ

Web Desk
1 Min Read

ദോഹ: ഏഴാമത് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി എം സി) തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച അപ്പീലുകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള ഘട്ടം ജൂണ്‍ ആറിന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

അപ്പീലുകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് എല്ലാ ഇലക്ടറല്‍ ജില്ലാ ആസ്ഥാനങ്ങളിലും വൈകുന്നേരം നാലു മുതല്‍ ഏഴു വരെയായിരിക്കും.

സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പരാതിപ്പെടാനുള്ള അപ്പീല്‍, പരാതി നടപടിക്രമങ്ങള്‍ എന്നിവ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. തന്റെ നിയോജക മണ്ഡലത്തിലെ വോട്ടര്‍ അല്ലെങ്കില്‍ സ്ഥാനാര്‍ഥി ആവശ്യകതകള്‍ നിറവേറ്റാത്തതിനാല്‍ ഒരു സ്ഥാനാര്‍ഥിയുടെ രജിസ്‌ട്രേഷനെ വെല്ലുവിളിക്കാന്‍ അവകാശമുണ്ട്.

- Advertisement -
Ad image

നടപടിക്രമങ്ങള്‍ അനുസരിച്ച് ഒരു അപ്പീല്‍ അല്ലെങ്കില്‍ പരാതി അഭ്യര്‍ഥന നിയുക്ത ഫോമില്‍ രേഖാമൂലം സമര്‍പ്പിക്കണം. അതില്‍ അഭ്യര്‍ഥനയുടെ അടിസ്ഥാനം ഉള്‍പ്പെടുത്തണം.

അപേക്ഷകരുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച അപ്പീലുകളുടെയും പരാതികളുടെയും പരിശോധനാ കമ്മറ്റി അപേക്ഷിച്ച തിയ്യതി മുതല്‍ ഏഴ് ദിവസത്തിനകം തീരുമാനമെടുക്കും. ജൂണ്‍ 11 ഞായറാഴ്ച ഉദ്യോഗാര്‍ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും.

സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ ടൈംടേബിള്‍ അനുസരിച്ച് സ്ഥാനാര്‍ഥികള്‍ക്കായുള്ള പ്രചാരണ ഘട്ടം ജൂണ്‍ 11ന് ആരംഭിക്കും. ജൂണ്‍ 22നാണ് പോളിംഗ്.

Share This Article
Leave a Comment
error: Content is protected !!