പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍

Web Desk
2 Min Read

കൊച്ചി: മറൈന്‍ഡ്രൈവ് അബ്ദുല്‍ കലാം മാര്‍ഗില്‍ വിശ്രമത്തിനായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെടുത്തു പണയം വെക്കുകയും വില്‍ക്കുകയും ചെയ്ത രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശി പറമ്പത്ത് വീട്ടില്‍ താഹിര്‍ (21), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി തെക്കനത്ത് ആഷിന്‍ തോമസ് (25) എന്നിവരാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.

city exchange

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും രണ്ടു മോതിരവും ഒരു മാലയും അടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലന്ന് കാണിച്ച് ദമ്പതികള്‍ മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയപ്പോഴാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവില്‍ സ്വര്‍ണ്ണ കവര്‍ച്ചയും പുറത്തായത്. സംശയം തോന്നിയ പൊലീസ് അനേഷണത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത മകളുമായി സംസാരിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരങ്ങള്‍ തന്റെ കാമുകന്‍ തട്ടിയെടുത്ത വിവരം പറഞ്ഞത്.

പെണ്‍കുട്ടി പീഡനവിവരവും വെളിപ്പെടുത്തി. സ്‌കൂള്‍ സമയം കഴിഞ്ഞു എറണാകുളം അബ്ദുല്‍ കലാം മാര്‍ഗില്‍ സ്ഥിരമായി എത്തുന്ന പെണ്‍കുട്ടിയെ നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിര്‍ പരിചയപ്പെടുകയും ഇന്‍സ്റ്റാഗ്രാം ഐ ഡി വാങ്ങുകയും പിന്നീട് ചാറ്റ് ചെയ്യുകയുമായിരുന്നു. തന്റെ പേര് വിഷ്ണു എന്നാണെന്നാണ് താഹിര്‍ പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്.

- Advertisement -
Ad image

പ്രണയത്തിലായ പെണ്‍കുട്ടിയെ താഹിര്‍ അബ്ദുല്‍ കലാം മാര്‍ഗില്‍ മറ്റും വച്ചു ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ കൂട്ടാളിയായ അഷിന്‍ ഒന്നിച്ചു പീഡനവിവരവും മറ്റും പുറത്തറിയിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങള്‍ പണയം വെക്കുന്നതും വില്പന നടത്തുന്നതും അഷിന്‍ ആണ്.

ഒളിവില്‍ പോയ താഹിര്‍ വയനാടുള്ള വീട്ടില്‍ നിന്നാണ് പോലീസ് പിടിയിലായത്. താഹിറിനെകൊണ്ട് ആഷിനെ ഫോണ്‍ വിളിച്ച് എത്തിക്കുകയും ഹൈക്കോടതി ഭാഗത്ത് എത്തിയ അഷിന്‍ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാവുകയുമായിരുന്നു.

മുളവുകാട് എസ് ഐ സുനേഖ് എന്‍ ജെ, എ എസ് ഐ ശ്യാംകുമാര്‍, പൊലീസുകാരായ രാജേഷ്, സിബില്‍ ഭാസി, അരുണ്‍ ജോഷി, അലോഷ്യസ്, വനിതാ പൊലീസുകാരായ സിന്ധ്യ, ശാലിനി, മിന്നു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!