

കൊച്ചി: കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനത്തിന് 29ന് തിങ്കളാഴ്ച തുടക്കമാകും. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ലളിത കലാ അക്കാദമിയുടെ 2022-23ലെ ഫെല്ലോഷിപ്പുകളും സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങളും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വിജയികള്‍ക്ക് സമര്‍പ്പിക്കും.

271 കലാകാരരുടെ 374 കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ടാകും. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രം, ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൗസ്, കോഴിക്കോട് അക്കാദമി ആര്‍ട്ട് ഗാലറി, കായംകുളം ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം ആന്റ് ആര്‍ട്ട് ഗാലറി എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടക്കുക. 861 കലാകാരരുടെ 3519 സൃഷ്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് പ്രദര്‍ശിപ്പിക്കുക.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി സജി ചെറിയാന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദരിക്കും. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് കലാപ്രവര്‍ത്തനം നടത്തിവരുന്ന മലയാളിയായ പ്രഭാവതി മേപ്പയില്‍, വഡോദരയിലും ലണ്ടനിലുമായി കലാപ്രവര്‍ത്തനം തുടരുന്ന തിരുവനന്തപുരം സ്വദേശിയായ ഷിബു നടേശന് എന്നിവര്‍ക്ക് അക്കാദമി ഫെലോഷിപ്പുകള്‍ സമ്മാനിക്കും. ഇരുവരും നിരവധി അന്തരാഷ്ട്ര കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
സംസ്ഥാന പുരസ്കാര ജേതാക്കള്‍: ആമീന്‍ ഖലീല്‍, പ്രകാശന് കെ എസ്, ഷാന്‍ കെ ആര്, ശ്രീജ പള്ളം, ശ്രീനാഥ് കെ എസ് (ചിത്രം, ശില്പം, ന്യൂ മീഡിയ, ഡ്രോയിങ്ങ്); അനു ജോണ്‍ ഡേവിഡ് (ഫോട്ടോഗ്രഫി); കെ ഉണ്ണികൃഷ്ണന് (കാര്‍ട്ടൂണ്‍).
സാംസ്കാരികകാര്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശനത്തിന്റെ കാറ്റലോഗ് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ അനില്‍കുമാര്‍, എഴുത്തുകാരന് ടി ഡി രാമകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ടി ജെ വിനോദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് സ്വാഗതം ആശ്വസിക്കും. സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ കൃതജ്ഞത അര്‍പ്പിക്കും.
ചടങ്ങിനോടനുബന്ധിച്ച് വൈകിട്ട് നാലു മണിക്ക് ആര് എല്‍ വി വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളവും ആറു മണിക്ക് ശങ്ക ട്രൈബ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയും നടക്കും.
പ്രദര്‍ശനം ജൂണ്‍ 28 വരെ നീണ്ടുനില്‍ക്കും.

