Featured
പുത്തനത്താണിയില്‍ ബസ്സിന്റെ ടയര്‍ പൊട്ടി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

പുത്തനത്താണി: യാത്രാ മധ്യേ ബസ്സിന്റെ ടയര്‍ പൊട്ടി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പുത്തനത്താണിയിലാണ് സംഭവം.



തൃശൂരില്‍ നിന്ന് കോഴിക്കോട് പോവുകയായിരുന്ന പാരഡൈസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് പാരഡൈസ്. പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


പുത്തനത്താണി ചുങ്കം ദേശീയ പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിച്ചു.




