

ആലപ്പുഴ: ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പത്ത് പേര്‍ പിടിയില്‍. രണ്ട് ബൈക്കുകളും കണ്ടെടുത്തു.
പ്രതികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ബൈക്കുകളാണ് മണ്ണഞ്ചേരി ഭാഗത്തു നിന്നും പിടികൂടിയത്.

എസ് ഡി പി ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 12 പേരടങ്ങിയ സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് അനുമാനിക്കുന്നു.

എസ് ഡി പി ഐ നേതാവ് അഡ്വ. കെ എസ് ഷാന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരാണ് റിമാന്റിലായത്. ആര്‍ എസ്. എസിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ് പി പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായത്. ഷാന്റെ കൊലപാതകത്തില്‍ എട്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

