ആലപ്പുഴ; സര്‍വകക്ഷി യോഗം ഇന്ന്

Web Desk
1 Min Read

ആലപ്പുഴ: ഇരട്ടക്കൊലപാതക കേസില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് നടക്കും. മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ ഉച്ചക്ക് കളക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും ബി ജെ പി നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

city exchange

എസ് ഡി പി ഐ, ബി ജെ പി പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ആലപ്പുഴ ജില്ലയില്‍ നിരോധാനാജ്ഞ നാളെ രാവിലെ വരെ നീട്ടിയിട്ടുണ്ട്.

എസ് ഡി പി ഐ, ഒ ബി സി മോര്‍ച്ചയുടേയും ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ പൊലീസിന്റെ അന്വേഷണ പരിധഇയിലുണ്ടെന്നാണ് വിവരം. കൊലപാതകങ്ങളില്‍ ഉന്നതരുടെ പങ്കുണ്ടോയെന്ന കാര്യത്തില്‍ ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി പൊലീസിന്റെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്.

- Advertisement -
Ad image

ബി ജെ പി നേതാവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇനിയും 12 പേരെയാണ് ഇനിയും പിടികൂടാനുള്ളതെന്നാണ് പൊലീസ് ഭാഷ്യം. എസ് ഡി പി ഐ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലുള്ളത്. ഗൂഡാലോചനയില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ ഇനി എട്ടുപേരെ കൂടി പിടികൂടാനുണ്ട്.

Share This Article
Leave a Comment
error: Content is protected !!