
ദോഹ: അവസാന മിനുട്ടുകളിലെ നാടകീയ ഗോളുകളിലൂടെ ഖത്തര്‍- സിറിയ ഫിഫ അറബ് കപ്പ് ഖത്തര്‍ 2025ല്‍ ഇരുടീമുകളും സമനില നേടി. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 78-ാമത്തെ മിനുട്ടില്‍ ഖത്തറിന്റെ അഹമ്മദ് അലായും 90-ാം മിനുട്ടില്‍ സിറിയ മറുപടി ഗോളും നേടുകയായിരുന്നു.

ഫലസ്തീനോട് നേരിട്ട ആദ്യ മത്സരം ഖത്തര്‍ പരാജയപ്പെട്ടിരുന്നു.ടുണീഷ്യയെ തോല്‍പ്പിച്ചാണ് സിറിയ ഖത്തറിനെ എതിരിടാനെത്തിയത്.

ഫലസ്തീനും ടുണീഷ്യയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഫലസ്തീനും സിറിയയും 4 പോയിന്റും ടുണീഷ്യയും ഖത്തറും ഓരോ പോയിന്റുമാണ് നേടിയത്.

