

ദോഹ: പിണറായി സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിവരുന്ന സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ കേരള പൊലീസ് സി പി എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി നടത്തിവരുന്ന ഭീകര നരനായാട്ടിനെതിരെ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സര്‍വ്വ മേഖലയിലും തകര്‍ന്നടിഞ്ഞ സര്‍ക്കാറിനെതിരെ പ്രതികരിക്കുന്ന നേതാക്കള കേസുകളില്‍പ്പെടുത്തി ജയിലറകള്‍ക്കുള്ളില്‍ ആക്കാമെന്നാണ് പിണറായിയുടെ വ്യാമോഹമെങ്കില്‍ കേരളത്തിലെ ജയിലറകള്‍ തികയാതെ വരുമെന്നും യോഗം ഓര്‍മ്മിപ്പിച്ചു.

വീട് വളഞ്ഞ് തീവ്രവാദിയെപ്പോല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്ത നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ദേശാഭിമാനി പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടി സെക്രട്ടറി വിഡ്ഡികളുടെ മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയും പറശ്ശിനി സ്‌നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെയടക്കം നശിപ്പിച്ച ചരിത്രവുമുള്ള പാര്‍ട്ടി ഇപ്പോള്‍ ജനാധിപത്യരീതിയില്‍ നടക്കുന്ന സമരത്തെ പൊലീസിനോടൊപ്പം ചേര്‍ന്ന് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പിണറായി വിജയനും പി ശശിയുടെ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ ഓഫീസും ക്വട്ടേഷന്‍ സംഘത്തെ പോലെയാണ് കേരള പൊലീസിനെ ഉപയോഗിച്ച് വരുന്നത്.

ഇത്രയും നാള്‍ വായ് മൂടികെട്ടിയിരുന്ന സാംസ്‌കാരിക നേതാക്കള്‍ ഒന്നൊന്നായി ഗതികെട്ട് പ്രതികരിച്ച് തുടങ്ങിയ കാഴ്ചയാണ് നാം കണ്ടുവരുന്നത്. അതിന് ഉദാഹരണമാണ് എം ടിയും ടി പത്മനാഭനും ഉള്‍പ്പെടെയുള്ള സാംസ്‌കാരിക നായകര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങള്‍.
ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയാസ് ചെരിപ്പത്ത്, അഭിഷേക് മാവിലായി, സഫീര്‍ കരിയാട്, സുബൈര്‍ ആറളം തുടങ്ങിയവര്‍ സംസാരിച്ചു.
ഒ ഐ സി സിയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. ആദ്യ കാര്‍ഡ് സീനിയര്‍ നേതാവ് നിയാസ് ചെരിപ്പത്ത് ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പിയില്‍ നിന്ന് ഏറ്റുവാങ്ങി.
ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 2024ലെ മലയാളം കലണ്ടറിന്റെ പ്രകാശനം കള്‍ച്ചറല്‍ സെക്രട്ടറി സഫീര്‍ കരിയാട് നിര്‍വഹിച്ചു.
23 വര്‍ഷത്തിന് ശേഷം കലാകിരീടം കണ്ണൂരിന് സമ്മാനിച്ച കൊച്ചു മിടുക്കികള്‍ക്കും മിടുക്കന്‍മാര്‍ക്കും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കിയ ഗുരുക്കന്മാര്‍, സ്‌കൂള്‍ മാനേജ്‌മെന്റ്, പി ടി എ, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്ക് ജില്ലാ കമ്മിറ്റി യോഗം അഭിനന്ദനങ്ങള്‍ നേര്‍ന്നു.

