
മനാമ: കെ എം സി സി ബഹറൈന്‍ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഈസ്റ്റ് റിഫ സി എച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ അബ്ദുല്‍ അസീസ് പതാക ഉയര്‍ത്തി. ദേശഭക്തിഗാനം ആലപിക്കുകയും സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാരവാഹികള്‍ ചേര്‍ന്ന കേക്ക് മുറിച്ച് മധുര വിതരണം നടത്തി.

ജനറല്‍ സെക്രട്ടറി ടി ടി അഷ്റഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷമീര്‍ വി എം, നസീര്‍ ഉറുതൊടി, ഫസലുറഹ്മാന്‍, അബുല്‍ ഇര്‍ഷാദ് എ കെ, സജീര്‍ സി കെ, മുസ്തഫ കെ, മുഹമ്മദ് സി കെ, മന്‍സൂര്‍, അബ്ദുല്ല, നിഷാദ്, ജലീല്‍, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
