
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് ബഹ്‌റൈന്‍ എ കെ സി സി. ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി ബഹ്‌റൈന്‍ പ്രസിഡന്റും ഗ്ലോബല്‍ സെക്രട്ടറിയുമായ ചാള്‍സ് ആലുക്ക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

‘ആയിരങ്ങളുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അടിമത്ത വ്യാപാരികളായിരുന്ന സാമ്രാജ്യത്വത്തെ കപ്പല്‍ കയറ്റുക അത്ര ലളിതമായ കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞു ജീവിക്കാനും, ആ സ്വാതന്ത്ര്യം വരും തലമുറകള്‍ക്കായി നിലനിര്‍ത്താനും നമുക്ക് കഴിയണം,’ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചാള്‍സ് ആലുക്ക ഓര്‍മ്മിപ്പിച്ചു.

ഇന്ത്യന്‍ മണ്ണില്‍ ഒരാള്‍ മറ്റൊരാളെ ഭ്രഷ്ട് കല്‍പ്പിക്കാത്ത, ജാതിവ്യവസ്ഥ അപമാനമാണെന്ന് കരുതുന്ന ശാസ്ത്രബോധമുള്ള യുവതലമുറയുടെ വളര്‍ച്ച 80-ലെത്തിയ സ്വതന്ത്ര ഭാരതത്തിന്റെ വലിയ നേട്ടമാണെന്ന് വൈസ് പ്രസിഡന്റ് പോളി വിതയത്തില്‍ അഭിപ്രായപ്പെട്ടു.
പോളി വിതയത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോജി കുര്യന്‍ സ്വാഗതവും ജെസ്സി ജെന്‍സണ്‍ നന്ദിയും രേഖപ്പെടുത്തി.

