
ദോഹ: തിരുവനന്തപുരം ഡിസ്ട്രിക്ട് റസിഡന്റ്‌സ് അസോസിയേഷനു (ട്രാഖ്)മായി ചേര്‍ന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഈദുല്‍ അദ്ഹ ആഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 21നാണ് ഈദ് ഇശല്‍ നിലാവ് 2021 എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
ലൈവ് ബാന്റ് മ്യൂസിക്ക് ബീറ്റ്‌സിന്റെ പിന്തുണയോടെ നൃത്തം, ഖവാലി തുടങ്ങിയവ പരിപാടിയില്‍ അവതരിപ്പിക്കും. പരിപാടിയിലേക്ക് പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐ സി സി, ട്രാഖ് എന്നിവയുടെ ഫേസ്ബുക്ക് പേജുകളില്‍ പരിപാടി തത്സമയം കാണാനാവും.
പരിപാടിയുടെ ലഘുലേഖ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ട്രാഖ് പ്രസിഡന്റ് റഹ്മത്തുല്ല എന്നിവര്‍ പുറത്തിറക്കി. ചടങ്ങില്‍ ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗം അനീഷ് ജോര്‍ജ് മാത്യു, ട്രാഖ് ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, വനിതാ പ്രതിനിധി അഖില സുധീര്‍, മാനേജിംഗ് കമ്മിറ്റി അംഗം എം സി ദിലീപ് എന്നിവര്‍ പങ്കെടുത്തു.
ഖത്തര്‍ സര്‍ക്കാറിന്റെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടിയെന്ന് പി എന്‍ ബാബുരാജന്‍ അറിയിച്ചു.

