ബലിപെരുന്നാള്‍ ദിനം: ഖത്തറില്‍ ഈദ് പ്രാര്‍ഥനകള്‍ നടന്നു

Web Desk
1 Min Read

ദോഹ: കോവിഡിന് അലപം ആശ്വാസം വന്നതും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരികയും ചെയ്തതോടെ ഖത്തറിന് ഈദാഘോഷം കൂടുതല്‍ സന്തോഷപ്രദമായി. നിരവധി കേന്ദ്രങ്ങളിലായി ഈദ് പ്രാര്‍ത്ഥന നടന്നു. പള്ളികളിലും ഈദ് ഗാഹുകളിലും ധാരാളം വിശ്വാസികളുടെ സാനിധ്യമുണ്ടായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിംഗില്‍ ഉള്‍പ്പെടെ ഈദ് ഗാഹുകള്‍ നടന്നു. ഖത്തര്‍ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി രാവിലെ വജ്ബപാലസില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. അമീറിനൊപ്പം ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ഥാനി, ശൈഖ ജാസിം ബിന്‍ ഖലീഫ അല്‍ഥാനി തുടങ്ങിയവരും മറ്റു മന്ത്രിസഭ അംഗങ്ങളും ശൂറ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!