കണ്ടാമൃഗ കൊമ്പുകളും ആനക്കൊമ്പും കള്ളക്കടത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി

Web Desk
0 Min Read

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന കള്ളക്കടത്ത് ശ്രമത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് കണ്ടാമൃഗ കൊമ്പുകളും ആനക്കൊമ്പുകളും പിടിച്ചെടുത്തു.

city exchange

45.29 കിലോഗ്രാം ഭാരമുള്ള 120 കണ്ടാമൃഗ കൊമ്പുകളും ആനക്കൊമ്പുകളുമാണ് പിടിച്ചെടുത്തത്. ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വ്യാപാരം ചെയ്യുന്നതിനുള്ള നിയമം പാലിക്കാന്‍ മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു. ഏതെങ്കിലും സംരക്ഷിത ജീവികളെ കൊണ്ടുവരുമ്പോള്‍ പെര്‍മിറ്റുകള്‍ കൈവശം വയ്‌ക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!