ഐക്യത്തിന്റെ സന്ദേശം നല്കി ഇന്‍കാസ് പാലക്കാട് ജില്ലാ ജനറല്‍ ബോഡി യോഗം

Web Desk
2 Min Read

ദോഹ: ഇന്‍കാസ് പാലക്കാട് ജില്ലാ ജനറല്‍ ബോഡി യോഗം ഐക്യത്തിന്റെ സന്ദേശം നല്കുന്നതായി.

city exchange

ഹിലാലിലെ അരോമ റസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ഷാ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ നിയമപരമായ അവകാശ സംരക്ഷണം, സംഘടനാ അംഗസംഖ്യ വര്‍ധിപ്പിക്കല്‍, യുവജന- വനിതാ പങ്കാളിത്തം ശക്തിപ്പെടുത്തല്‍, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തല്‍ തുടങ്ങിയവയാണ് ഭാവിയില്‍ ജില്ലാ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ ക്ഷേമത്തിനായി വിവിധ പ്രൈവറ്റ് ക്ലിനിക്കുകളുമായി സഹകരിച്ച് മെംബേഴ്‌സ് ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ് പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍ യോഗം ഉദ്ഘാടനം ചെയ്തു. വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ ശബ്ദമായി ഇന്‍കാസ് മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. സംഘടനയുടെ ഐക്യവും ചിട്ടയായ പ്രവര്‍ത്തനങ്ങളുമാണ് സംഘടനാ മുന്നേറ്റത്തിന്റെ അടിസ്ഥാനം എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുകയും ചെയ്തു. ഇന്‍കാസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനവും യോഗത്തില്‍ നടന്നു. ഇന്‍കാസ് പാലക്കാട് ജില്ലാ ഉപദേശക സമിതി അഗവും സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഹഫീസ് മുഹമ്മദ് പുതിയ യൂത്ത് വിംഗ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി.

- Advertisement -
Ad image

പ്രസിഡന്റായി മുഹമ്മദ് അഷ്‌കറിനെയും ജനറല്‍ സെക്രട്ടറിയായി ഹബീബ് റഹ്മാന്‍ അലിയെയും ട്രഷററായി ആഷിക് തിയ്യാടിനെയും തിരഞ്ഞെടുത്തു. ഐ സി സി യൂത്ത് വിംഗ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജിന്‍സ് ജോസിനെയും മാനേജിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്യ കൃഷ്ണന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.

സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ശ്രദ്ധ നേടിയ ”പോറ്റിയെ…. കേറ്റിയെ” എന്ന വൈറല്‍ ഗാനത്തിന്റെ രചയിതാവായ ജി പി കുഞ്ഞബ്ദുള്ളയെ യോഗത്തില്‍ ആദരിച്ചു. ഡോ. നയീം മുള്ളുങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും, സംഘടനയുടെ ഭാവി മുന്നേറ്റത്തില്‍ യുവതയുടെ പങ്കും അദ്ദേഹം എടുത്തു പറഞ്ഞു.

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെ ലക്ഷ്യമിട്ട് സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവ അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.

യോഗത്തില്‍ ഇന്‍കാസ് ജില്ലാ കമ്മിറ്റി മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ് കിഴക്കേതില്‍, ഉപദേശ സമിതി ചെയര്‍മാന്‍ ബാവ അച്ചാരത്ത്, സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് ഉസ്മാന്‍, രാഗേഷ് മഠത്തില്‍, നേതാക്കളായ ദീപക് ചുള്ളിപ്പറമ്പില്‍, സിനില്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ട്രഷറര്‍ ജിന്‍സ് ജോസ് നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!