ഗതാഗതം സുഗമമാക്കാന്‍ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കും പ്രത്യേക പാത

Web Desk
2 Min Read

ദോഹ: ഗതാഗതം സുഗമമാക്കുന്നതിനും ഫിഫ ലോകകപ്പ് 2022 ഗതാഗത പദ്ധതിക്ക് സേവനം നല്കുന്നതിനുമായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ എ റിംഗ് റോഡില്‍ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമായി ഒരു വരി ലഭ്യമാക്കി. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, മുവസലാത്ത് എന്നിവയുടെ ഏകോപനത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

city exchange

ഫിഫ ലോകകപ്പ് വേളയില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് സുഗമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത അനുഭവം നല്‍കാന്‍ ബസ് പാത സഹായിക്കുമെന്ന് സുപ്രിം കമ്മിറ്റിയിലെ മൊബിലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മവ്‌ലാവി പറഞ്ഞു.

പുതിയ പാത പൊതുഗതാഗത ബസ്സുകള്‍, ടാക്‌സികള്‍, എമര്‍ജന്‍സി വാഹനങ്ങള്‍ പോലുള്ള അംഗീകൃത വാഹനങ്ങള്‍ തുടങ്ങിയവയ്ക്കായി നിയുക്തമാകുമെന്ന് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി ടെക്‌നിക്കല്‍ ടീം തലവന്‍ ലഫ്റ്റനന്റ് എന്‍ജിനിയര്‍ ഖാലിദ് നാസര്‍ അല്‍ മുല്ല പറഞ്ഞു. പൊതു ബസ്സുകള്‍ക്കായുള്ള നിയുക്ത പാത യാത്രാ സമയത്തില്‍ കുറവു വരുത്തുമെന്നും ഇത് പൊതു ഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും റോഡിലെ വ്യക്തിഗത വാഹനങ്ങളുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകട സ്ഥലങ്ങളിലേക്ക് പൊലീസും അത്യാഹിത വാഹനങ്ങളും വേഗത്തില്‍ എത്തിച്ചേരുന്നതിനും ഈ പാത സഹായിക്കും.

- Advertisement -
Ad image

ലോകകപ്പ് സമയത്തെ യാത്രാ സമയം കുറക്കുന്നതിനോടൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനത്തിനും ഗതാഗതക്കുരുക്കും കുറക്കുന്നിനും ബസ് പാത കാര്യമായ പങ്ക് വഹിക്കുമെന്ന് ഗതാഗത മന്ത്രാലയത്തിലെ ലാന്റ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ സലേഹ് സയീദ് അല്‍ മാരി പറഞ്ഞു. ദോഹ സെന്‍ട്രലിലെ പ്രധാന കവലകളില്‍ വൈദ്യുതോര്‍ജ്ജത്തില്‍ ഓടുന്ന പരിസ്ഥിതി സൗഹൃദ ബസ്സുകള്‍ ഉള്ളഥിനാല്‍ വ്യക്തിഗത വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന് ടൂര്‍ണമെന്റില്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് അനുസൃതമാണിത്.

എ റിംഗ് റോഡിലെ നിര്‍ദ്ദിഷ്ട ബസ് പാത ലോകകപ്പ് സമയത്ത് ഗതാഗതത്തിനായി നിയോഗിക്കപ്പെട്ടത് ആഗ്രഹിച്ച ലക്ഷ്യങ്ങല്‍ കൈവരിക്കാനാണെന്നും എന്നാല്‍ ഇത് ഭാവിയില്‍ രാജ്യത്തെ സുപ്രധാന ഇടനാഴികളിലും റോഡുകളിലും സ്ഥിരമായ ബസ് പാതകളെ കുറിച്ചുള്ള പഠനത്തെ തടയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഗതാഗതത്തിനായുള്ള സമഗ്രമായ ഗതാഗത പദ്ധതിയായ ഖത്തര്‍ 2050, കമ്യൂണിക്കേഷന്‍സ് മന്ത്രാലയം ഖത്തറിലെ പൊതുഗതാഗത ശൃംഖലയ്ക്കുള്ളില്‍ തയ്യാറാക്കുന്ന ബസ് പാതകളുടെ മുന്‍ഗണന എന്നിവ പഠിക്കാനുള്ള പദ്ധതിയും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുകയും ചെയ്യും.

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗതാഗതത്തിന് സേവനം നല്കുന്ന ഏറ്റവും പുതിയതും പരിസ്ഥിതി സൗഹൃദവുമായ നഗര സാങ്കേതിക സംവിധാനങ്ങള്‍ അവലംബിച്ച് ഗതാഗത അനുഭവം വര്‍ധിപ്പിക്കുന്നതിന് ഗതാഗത മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!