

ദോഹ: എബ്രഹാം കൊല്ലമനയുടെ നിര്യാണത്തില്‍ ഐ സി സിയും ഐ ഡി സിയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന ഡോ. എബ്രഹാം കൊല്ലമന പൊതുജനാരോഗ്യ മന്ത്രാലയത്തിലാണ് മൂന്ന് പതിറ്റാണ്ടിലേറെ സേവനം അനുഷ്ഠിച്ചത്.

ഐ സി സി സ്ഥാപകാംഗമായ അദ്ദേഹം 2008- 10 വര്‍ഷത്തില്‍ ഐ സി ബി എഫ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍ അല്‍ ഖോര്‍ സ്‌റ്റേഡിയത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ചെയ്തിരുന്നു.

്അനുശോചന യോഗത്തില്‍ ഡോ. സമീര്‍ മൂപ്പന്‍, ഡോ. ജോയല്‍ ജേക്കബ്, പി എന്‍ ബാബുരാജന്‍, നിലാങ്ഷു ഡേ, ഡേവിഡ് ജോണ്‍, കെ കെ ഉസ്മാന്‍, എസ് എ എം ബഷീര്‍, അനില്‍ ബ്ലൂമര്‍, സുരേഷ് കരിയാട്, കൃഷ്ണകുമാര്‍ ബന്ധകവി, സുബ്രഹ്മണ്യ ഹെബ്ബഗെലു എന്നിവര്‍ പ്രസംഗിച്ചു.

