ക്രൂയിസ് സീസണില്‍ ഖത്തറിലെത്തിയവരില്‍ 28 ശതമാനം യാത്രക്കാര്‍ ജര്‍മ്മനിയില്‍ നിന്ന്

Web Desk
1 Min Read

ദോഹ: ഖത്തറിലെ 2023- 2024 ക്രൂയിസ് സീസണ്‍ മികച്ച രീതിയില്‍ സമാപിച്ചപ്പോള്‍ യാത്രക്കാരായെത്തിയവരില്‍ 28 ശതമാനം ജര്‍മന്‍കാര്‍. ജര്‍മ്മനിക്കു പുറമേ ഇറ്റലി, റഷ്യ, കസാക്കിസ്ഥാന്‍, യുണൈറ്റഡ് കിംഗ്ഡം, സ്‌പെയിന്‍, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഉസ്‌ബെക്കിസ്ഥാന്‍, ഫ്രാന്‍സ്, ജി സി സി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം സന്ദര്‍ശകരും എത്തിയത്. ഇറ്റലിയില്‍ നിന്നും 11 ശതമാനം, റഷ്യയില്‍ നിന്നും 6.7 ശതമാനം എന്നിവയാണ് അടുത്ത രണ്ട് സ്ഥാനങ്ങളിലുള്ളത്.

city exchange

ഖത്തര്‍ ടൂറിസം, മവാനി ഖത്തര്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരം, സീസണിലെ മൊത്തം സന്ദര്‍ശകരുടെ എണ്ണം 378,000 കവിഞ്ഞു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ 38 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

2023 ഒക്ടോബറില്‍ ആരംഭിച്ച് 2024 ഏപ്രിലില്‍ അവസാനിച്ച ക്രൂയിസ് സീസണ്‍ പഴയ ദോഹ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് ക്രൂയിസ് ടെര്‍മിനലില്‍ ഡോക്ക് ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിലും കപ്പലുകളുടെ എണ്ണത്തിലും ശ്രദ്ധേയമായ കുതിപ്പാണുണ്ടായത്. ഈ സീസണില്‍ തുറമുഖത്ത് എത്തിയ കപ്പലുകളില്‍ എം എസ് സി വിര്‍ചൂസ, സീബോണ്‍ എന്‍കോര്‍, എയ്ഡപ്രൈമ, അര്‍ടാനിയ എന്നിവയും ഉള്‍പ്പെടുന്നു. മാത്രമല്ല, ക്രിസ്റ്റല്‍ സിംഫണി, മെയിന്‍ ഷിഫ് 2, അസാമര ജേര്‍ണി, എം എസ് റിവിയേര, എം എസ് ഹാംബര്‍ഗ്, അവാര്‍ഡ് നേടിയ നോര്‍വീജിയന്‍ ഡോണ്‍ എന്നിവയുള്‍പ്പെടെ ആറ് അന്താരാഷ്ട്ര ക്രൂയിസ് കപ്പലുകള്‍ ഈ സീസണില്‍ രാജ്യത്ത് തങ്ങളുടെ ആദ്യ സന്ദര്‍ശനങ്ങള്‍ നടത്തി.

ഓള്‍ഡ് ദോഹ തുറമുഖത്ത് ഡോക്ക് ചെയ്ത കപ്പലുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. മുന്‍ സീസണില്‍ 55 ആയിരുന്നത് ഈ സീസണില്‍ 73 ആയി ഉയര്‍ന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!