പ്രവാസി ക്ഷേമ പദ്ധതികള്‍ അറിയാം: കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികള്‍ അറിയാം’ എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മങ്കട മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം പ്രസിഡന്റ് ഷിബിലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.

city exchange

സി ഐ സി റയ്യാന്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷാക്കിര്‍ ബേപ്പൂര്‍ നോര്‍ക്ക റൂട്ട്‌സ്, പ്രവാസി വെല്‍ഫെയര്‍ സ്‌കീം, ഐ സി ബി എഫ് ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. 40ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് സ്വാഗതവും ട്രഷറര്‍ നജീബ് നന്ദിയും പറഞ്ഞു.

കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന ക്ഷേമ പദ്ധതി ബൂത്ത് വഴി വിവിധ പദ്ധതികളില്‍ പ്രവര്‍ത്തകര്‍ ഭാഗമായി. അഫ്‌സല്‍ ഹുസൈന്‍, റഷാദ് മുബാറക്, യാസര്‍ അറഫാത്ത് എന്നിവര്‍ നേതൃത്വം കൊടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!