

ദോഹ: മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ റോഷാകിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ അംഗങ്ങളും മലയാളത്തിന്റെ പ്രിയഗായിക ചിത്ര, നായികമാരായ മഞ്ജുവാര്യര്‍, മാളവിക മേനോന്‍, സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍, മലയാളസിനിമയുടെ യുവ നക്ഷത്രങ്ങള്‍ റംസാന്‍, ദില്‍ഷാ, പാരീസ് ലക്ഷ്മി, ബോണി മാത്യു എന്നിവര്‍ ഖത്തറില്‍ പ്രകാശനം ചെയ്തു.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണത്തിന് എടുക്കുന്ന ചിത്രം ഒക്ടോബര്‍ ഏഴിനു റിലീസ് ചെയ്യുമെന്ന് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ സമദ് അറിയിച്ചു.
