എം ജി എം ഹരിത ഭവനം: ഏഴാം സീസൺ ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ വനിതകൾക്കിടയിൽ ജൈവ കൃഷിയെക്കുറിച്ചും വിഷവിമുക്തമായ പച്ചക്കറികൾ സ്വന്തം വീട്ടിൽ ഉണ്ടാക്കുന്നതിനെക്കുറിച്ചും അവബോധമുണ്ടാക്കാനായി എം ജി എം ഖത്തറിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച എം ജി എം ഹരിത ഭവനം പദ്ധതിയുടെ ഏഴാം സീസൺ ആരംഭിച്ചു.

city exchange

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് നല്ലളം സീസൺ 7 ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ‘സീറോ വേസ്റ്റ് ഗ്രീൻ ഹോം’ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഓരോരുത്തർക്കും തങ്ങളുടെ വീട്ടിൽ ബാക്കി വരുന്ന മാലിന്യങ്ങളെ ജൈവവളമാക്കി മാറ്റാനായി കമ്പോസ്റ്റ് ബിൻ വിതരണവും ചടങ്ങിൽ നടന്നു. കമ്പോസ്റ്റ് ബിൻ വിതരണം അഗ്രി ഖത്തർ എം ഡി ഷഫീഖ് മുഹമ്മദ് ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് സുലൈമാൻ മദനിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.

എം ജി എം ഹരിത ഭവനം സീസൺ ആറിലെ തിരഞ്ഞെടുത്ത കർഷകർക്കായുള്ള കാർഷിക അവാർഡ് 2022 വിതരണവും നടന്നു. ജേതാക്കൾക്കുള്ള കാർഷിക അവാർഡ് വിതരണം രചന മൂർത്തി (ഐ സി ബി എഫ്) നിർവ്വഹിച്ചു. എം ജി എം ഹരിത ഭവനം പദ്ധതിയുടെ ഭാഗമായി കർഷകർക്കാവശ്യമായ വിത്തുകൾ, ചെടികൾ, തൈകൾ, വളങ്ങൾ തുടങ്ങി കൃഷി സംബന്ധമായ എല്ലാ ഉത്പ്പന്നങ്ങളുടേയും വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!