

ദോഹ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഖത്തര്‍ യുവകലാസാഹിതി അനുശോചനം രേഖപ്പെടുത്തി. സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിനും തീരാ നഷ്ടമാണെന്ന് യുവകലാസാഹിതി അനുശോചന കുറിപ്പില്‍ പറഞ്ഞു. ഒരേ സമയം രാഷ്ട്രീയത്തില്‍ കാര്‍ക്കശ്യക്കാരനും സൗമ്യനും അചഞ്ചലമായ ഒരു വിപ്ലവകാരിയെയാണ് നഷ്ടമായിരിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

