

രാമന്തളി: രാമന്തളി മഹാത്മ സ്മാരക കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഗാന്ധി ജയന്തി ആഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ പതാക വന്ദനവും ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ഉദ്ഘാടനവും പ്രതിഭ പുരസ്‌ക്കാര വിതരണവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. അനുസ്മരണ പ്രഭാഷണവും വൈദ്യസഹായ വിതരണവും കണ്ണൂര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ നടത്തി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദനവും സംസ്‌ക്കാര സാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം പ്രദീപ് കുമാര്‍ നിര്‍വ്വഹിച്ചു. കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം തമ്പാന്‍ അധ്യക്ഷത വഹിച്ചു.

എം കെ രാജന്‍, വി സി നാരായണന്‍, അഡ്വ. ഡി കെ ഗോപിനാഥ്, വി വി ഉണ്ണികൃഷ്ണന്‍, പി പി നാരായണി, സുനില്‍ രാമന്തളി എന്നിവര്‍ സംസാരിച്ചു. പി വി സുരേന്ദ്രന്‍ സ്വാഗതവും കെവി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പായസ വിതരണം കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

