2024 ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Web Desk
2 Min Read

കൊച്ചി: കേരളത്തിലെ ബിസിനസ് മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ 2024ലെ
ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ ബാങ്കിനെ ശക്തമായ ദേശീയ ബ്രാന്‍ഡായി പ്രതിഷ്ഠിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ബാങ്കിന്റെ മാനേജിംഗ് ഡയറkd’റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസനെ ഈ വര്‍ഷത്തെ ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനായി ജൂറി തെരഞ്ഞെടുത്തതായി ധനത്തിന്റെ ചീഫ് എഡിറ്ററും ചെയര്‍മാനുമായ കുര്യന്‍ ഏബ്രഹാം അറിയിച്ചു.

city exchange

ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2024 അവാര്‍ഡിന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ് മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോ മുത്തൂറ്റ് അര്‍ഹനായി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ എ ബാലകൃഷ്ണനാണ് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2024.

ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരത്തിന് നെസ്റ്റ് ഗ്രൂപ്പ് സോഫ്‌റ്റ്വെയര്‍ ബിസിനസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറും സിഇഒയുമായ നസ്‌നീന്‍ ജഹാംഗീറിനെ തെരഞ്ഞെടുത്തു. സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി ജെ ജോര്‍ജ്കുട്ടിക്ക് ധനം എസ്എംഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരം സമ്മാനിക്കും. ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരത്തിന് ഡോ. അനന്തു എസ് സ്ഥാപിച്ച സൈലം ലേണിംഗിനെ തെരഞ്ഞെടുത്തു.

ജൂണ്‍ 29ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കവെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനാറാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

- Advertisement -
Ad image

ടാറ്റാ സ്റ്റീലിന്റെ ഗ്ലോബല്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടി വി നരേന്ദ്രന്‍ സമിറ്റില്‍ മുഖ്യാതിഥിയായി സംബന്ധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എങ്ങനെ ബിസിനസ് വളര്‍ത്താം എന്ന വിഷയത്തില്‍ രാജ്യാന്തര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയ മാസ്റ്റര്‍ ക്ലാസ് നയിക്കും. ആഗോള ബ്രാന്‍ഡ് കെട്ടിപ്പടുക്കതിനെ കുറിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപകന്‍ എം പി അഹമ്മദ് പ്രത്യേക പ്രഭാഷണം നടത്തും.

ഡിജിറ്റല്‍ യുഗത്തിലെ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും എന്ന വിഷയത്തെ അധികരിച്ച് ടിവിസി ഫാക്ടറി മാനേജിംഗ് ഡയറക്ടര്‍ സിജോയ് വര്‍ഗീസ് നയിക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ മാനേജിംഗ് ഡയറക്ടര്‍ ഓര്‍വെല്‍ ലിയോണല്‍, ഹീല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാഹുല്‍ മാമ്മന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം പറഞ്ഞു. പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനായ ജൂറിയാണ് ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സി ജെ ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം കെ ദാസ് എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍.

ധനം ഓലൈന്‍- ഇംഗ്ലീഷ് അസോസിയേറ്റ് എഡിറ്റര്‍ കെ പി എം ബഷീര്‍, ധനം ഓണ്‍ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ എ എസ് സുരേഷ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് 9190725 70065.

TAGGED:
Share This Article
Leave a Comment
error: Content is protected !!