

കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രമുഖനും മുന്‍ പ്രസിഡന്റുമായ സി വി പാപ്പച്ചന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സി വി പാപ്പച്ചന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണം ജൂണ്‍ 27ന് വ്യാഴാഴ്ച രാവിലെ 11.30ന് നടക്കും.

പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന യോഗം പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എസ് മൊഹിയുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഇത്തവണ ‘കാലാവസ്ഥയും പരിസ്ഥിതി സംരക്ഷണവും’ വിഷയം ആസ്പദമാക്കി ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനായിരുന്നു പുരസ്‌കാരം. മാതൃഭൂമി ന്യൂസിലെ റിയാ ബേബിയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. മത്സരത്തിന് എത്തിയ എന്‍ട്രികളില്‍ ഒരെണ്ണത്തിന്റെ ക്യാമറ ചലിപ്പിച്ച എ വി മുകേഷിന് പ്രത്യേക ആദരവും സമര്‍പ്പിക്കും. മാതൃഭൂമി ന്യൂസ് ക്യാമറമാനായ എ വി മുകേഷ് കഴിഞ്ഞമാസം കാട്ടാന ആക്രമണത്തില്‍ പാലക്കാട്ടുവെച്ച് കൊല്ലപ്പെട്ടിരുന്നു.
